Site icon Fanport

ഒന്നിൽ നിന്നു തുടങ്ങാൻ ആഴ്‌സണൽ, ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ

കഴിഞ്ഞ സീസണിൽ നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആഴ്‌സണൽ ഇന്നിറങ്ങും. ഇന്ന് വൈകുന്നേരം 5 മണിക്ക് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് ആഴ്‌സണലിന്റെ എതിരാകൾ. കഴിഞ്ഞ സീസണിൽ അവരുടെ മൈതാനത്ത് ഫോറസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് പ്രതികാരം തേടി കൂടിയാവും ആഴ്‌സണൽ ഇറങ്ങുക. കമ്യൂണിറ്റി ഷീൽഡിൽ കളിച്ച ടീം തന്നെയാവും ആഴ്‌സണലിന് ആയി കളിക്കാൻ ഇറങ്ങാൻ സാധ്യത. സലിബ, ഗബ്രിയേൽ, വൈറ്റ് എന്നിവർക്ക് ഒപ്പം ജൂറിയൻ ടിംബർ പ്രീമിയർ ലീഗ് അരങ്ങേറ്റം കുരിക്കുമ്പോൾ ഗോളിൽ റാംസ്ഡേൽ ആയിരിക്കും.

ആഴ്‌സണൽ

മധ്യനിരയിൽ പാർട്ടിക്കും ഒഡഗാർഡിനും ഒപ്പം ഡക്ലൻ റൈസ് ആഴ്‌സണലിന് ആയി ലീഗിൽ അരങ്ങേറ്റം കുറിക്കും. മുന്നേറ്റത്തിൽ സാക, മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം ജീസുസിന് പകരം ഹാവർട്സ് തന്നെയാവും ഇറങ്ങുക. താരത്തിന്റെയും ക്ലബിന് ഒപ്പമുള്ള ലീഗ് അരങ്ങേറ്റം ആവും ഇത്. എന്നാൽ ഹാവർട്സിന് പകരം എഡിയെയോ മികച്ച ഫോമിലുള്ള ട്രൊസാർഡിനെയോ ആർട്ടെറ്റ പരീക്ഷിച്ചേക്കാം. ഗിബ്സ് വൈറ്റ്, ജോൺസൺ തുടങ്ങിയ ഫോറസ്റ്റ് താരങ്ങൾ ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവർ ആണ്. ഫോറസ്റ്റ് ഗോൾ വല കാക്കുക ദിവസങ്ങൾക്ക് മുമ്പ് ആഴ്‌സണൽ വിട്ട മാറ്റ് ടർണർ ആവും. സ്വന്തം മൈതാനത്ത് മികച്ച ജയത്തോടെ ലീഗ് തുടങ്ങാൻ ആവും ആഴ്‌സണൽ ശ്രമം.

Exit mobile version