Picsart 23 07 23 03 46 11 810

പ്രീസീസൺ പോരിൽ ആഴ്സണലിനെ തോല്പ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇന്ന് അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും നേർക്കുനേർ വന്നു. കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ ഉഗ്രൻ വിജയം നേടി. ഇന്ന് ഇരു ടീമുകളും പ്രധാന താരങ്ങളെ എല്ലാം അണിനിരത്തി ആണ് ആദ്യ പകുതി ആരംഭിച്ചത്. ആദ്യ മിനുട്ടുകളിൽ തന്നെ രണ്ട് ക്ലബുകൾക്കും അവസരങ്ങൾ ലഭിച്ചു.

ആന്റണിയുടെ അവസരം റാംസ്ഡെലും മാർട്ടിനെല്ലിയുടെ ഷോട്ടുകൾ ഹീറ്റണും തടഞ്ഞു. മത്സരത്തിന്റെ 30ആം മിനുട്ടിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാാണ്ടസിന്റെ ഒരു ഇടം കാലൻ ഫിനിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. റാംസ്ഡെലിന്റെ ഒരു പിഴവാണ് ഈ ഗോളിൽ കലാശിച്ചത്.

ഇതിനു പിന്നാലെ മറ്റൊരു ഡിഫൻസീവ് എറർ മുതലെടുത്ത് ജേദൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു സാഞ്ചോയുടെ ഗോൾ‌. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി. ആഴ്സണലും ടീമിൽ മാറ്റങ്ങൾ നടത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം പ്രീസീസൺ മത്സരമായിരുന്നു ഇത്. മൂന്നും യുണൈറ്റഡ് വിജയിച്ചു.

Exit mobile version