ആഴ്സണലിന് തുടർച്ചയായ നാലാം തോൽവി

- Advertisement -

ആഴ്സണലിന്റെ കഷ്ടകാലം തീരുന്നില്ല. ഇന്ന് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ആദ്യ 26 മിനുട്ടിൽ തന്നെ ആഴ്സണൽ രണ്ടു ഗോളിന് പിറകിൽ പോയി‌. ബ്രൈറ്റണായി ഗ്ലെൻ മുറെയും ലൂയിസ് ഡുങ്കുമാണ് ഗോളുകൾ നേടിയത്‌.

43ആം മിനുട്ടിൽ ഒബാമയങ് ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാനുള്ള മികവ് ആഴ്സണലിനുണ്ടായില്ല‌. ആഴ്സണലിന്റെ തുടർച്ചയായ നാലാം പരാജയമാണിത്. 2002 ശേഷം ആദ്യമായാണ് ആഴ്സണൽ നാലു മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത്.

പരാജയത്തോടെ ആറാം സ്ഥാനത്ത് തുടരുന്ന ആഴ്സണലിന് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ 30 പോയന്റ് കുറവാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement