ലകസേറ്റ ആർസനലിലേക്ക്, ജിറോഡിന് പിറകെ എവർട്ടണും?

Pic Courtesy: Sky Sports
- Advertisement -

ലിയോൺ താരവും ഫ്രഞ്ച് മുന്നേറ്റനിരക്കാരനുമായ അലക്സാണ്ടർ ലകസേറ്റ വരും ദിവസങ്ങളിൽ ആർസനൽ താരമാവും എന്നാണ് സൂചനകൾ. റെക്കോർഡ് തുകക്കാവും താരം ആർസനലിലെത്തുകയെന്ന് ലിയോൺ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. 50 മില്യൺ പൗണ്ടിനടുത്താവും വിലയെന്നാണ് സൂചനകൾ, അങ്ങനെയെങ്കിൽ 2013 ൽ റയലിൽ നിന്ന് ആർസനലിലെത്തി ഓസിലിന്റെ റെക്കോർഡാവും തിരുത്തപ്പെടുക.

കഴിഞ്ഞ 3 സീസണിലും ലീഗ് വണ്ണിൽ ലിയോണായി 30 ലേറെ ഗോളുകൾ കണ്ടത്തിയ ലകസേറ്റ ലിയോൺ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ്. ലകസേറ്റയിലൂടെ ഗോളുകൾ തന്നെയാവും വെങ്ങർ ലക്ഷ്യം വക്കുക. ഒപ്പം തോമസ് ലെമാറിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും റിയാദ് മാഹരേസ് ലെസ്റ്ററിൽ നിന്ന് ആർസനലിലെത്തും എന്നും സൂചനകളുണ്ട്. എന്നാൽ അലക്സിസ് സാഞ്ചസ് ക്ലബ് വിട്ടേക്കും എന്ന ആശങ്ക ആർസനലിനെ അലട്ടുന്നുണ്ട്. എങ്കിലും ട്രാസ്ഫർ മാർക്കറ്റിൽ ആർസനൽ വേഗത്തിൽ നടത്തുന്ന നീക്കങ്ങൾ ആരാധകരിൽ പ്രതീക്ഷ പകരുന്നുണ്ട്.

എന്നാൽ ലകസേറ്റയുടെ വരവ് ഫ്രാൻസ് സഹതാരം ഒളിവർ ജിറോഡിന്റെ ആർസനിൽ നിന്നുള്ള പുറത്തേക്കുള്ള വഴി തുറക്കാനും സാധ്യതയുണ്ട്. ക്ലബ് വിട്ടുമെന്നറിയിച്ച ലൂകാസ് പെരസിന് പുറകെ ടീമിലിടം കിട്ടാത്തത് തന്നെയാവും ജിറോഡിനും നിരാശ നൽകുന്നത്. എങ്കിലും വെങ്ങറിന്റെ ഇഷ്ടതാരങ്ങളിലൊരാളായ ജിറോഡിനെ ടീമിൽ നിലനിർത്താൻ വെങ്ങർ ശ്രമിച്ചേക്കും. ജിറോഡിനായി റെക്കോർഡ് വിലയിട്ട വെസ്റ്റ്‌ ഹാമിന് പുറമെ എവർട്ടണും രംഗതെത്തിയിട്ടുണ്ട്. 20 മില്യനടുത്താണ് ഇരു ടീമുകളും ജിറോഡിനായി മുടക്കുക എന്നാണ് സൂചനകൾ.

മുൻ ബാഴ്സ യുവതാരം സാൻഡ്രോയെയെ ടീമിലെത്തിച്ച എവർട്ടൺ ജിറോഡിനേയും സ്വന്തമാക്കി ലൂക്കാക്കുവിന്റെ അഭാവം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇവർക്ക് പുറമെ ഫ്രഞ്ച് ക്ലബ് മാഴ്സയും ജിറോഡിനെ ലക്ഷ്യമിടുന്നുണ്ട്. അതേ സമയം ആർസനലിന്റെ ഇംഗ്ലീഷ് താരം കിരൺ ഗിബ്സിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ശക്തമാക്കി. ഷാൽക്കയിൽ നിന്ന് കൊലാസിനിയാച്ചിന്റെ വരവ് ഗിബ്സിന്റെ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ നേർത്തതാക്കിയിരുന്നു. അതേ സമയം ആർസനലിന്റെ അലക്സാണ്ട്രോ ചാമ്പർലിനായി ലിവർപൂളും വല വിരിക്കുന്നുണ്ടെന്നാണ് സൂചനകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement