Picsart 24 05 24 18 18 37 929

ആഴ്സണൽ കേരള മീറ്റ് കൊച്ചിയിൽ നടന്നു

ആഴ്സണൽ ആരാധകരുടെ കേരളത്തിലെ കൂട്ടായ്മ ആയ ആഴ്സണൽ കേരള അവരുടെ വാർഷിക സംഗമം നടത്തി. 2024 മെയ് 19ന് കൊച്ചിയിൽ വെച്ചായിരുന്നു വാർഷിക സംഗമം നടന്നത്. കേരള സംസ്ഥാനത്തിലെ അങ്ങോളമിങ്ങോളം ഉള്ള ആരാധകർ കൊച്ചിയിൽ ഈ മീറ്റിൽ ഒത്തുകൂടി. ആഴ്സണൽ കേരളയുടെ ഏഴാമത് വാർഷിക മീറ്റ് ആയിരുന്നു ഇത്.

ഈ സീസൺ പ്രീമിയർ ലീഗിലെ അവസാന മത്സരമായ ആഴ്സണൽ എഫ്‌സിയും എവർട്ടണും തമ്മിലുള്ള മത്സരത്തിന്റെ സ്ക്രീനിംഗും ഇവിടെ നടന്നു. ആഴ്സണൽ 2-0ന് മത്സരം ജയിച്ചു എങ്കിലും കിരീടത്തിൽ എത്താൻ അവർക്ക് ആയിരുന്നില്ല. എങ്കിലും ആരാധകർ ടീമിന്റെ ഈ സീസണിലെ പുരോഗതിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്ക്രീനിംഗിനു പുറമെ രസകരമായ ഗെയിമുകളും മറ്റു കലാപരിപാടുകളും മീറ്റിനു ഭാഗമായി നടന്നു.

കൊച്ചിയിൽ നടന്ന ആഴ്സണൽ മീറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ:

Exit mobile version