ആഴ്‌സണൽ താരം ഗബ്രിയേലിന് കൊറോണ വൈറസ് ബാധ

ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേലിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആഴ്‌സണലിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ ഗബ്രിയേൽ കളിക്കില്ല. ബ്രൈറ്റനെതിരെയും വെസ്റ്റ്ബ്രോമിനെതിരെയുമാണ് ആഴ്സണലിന്റെ അടുത്ത രണ്ട് മത്സരങ്ങൾ. ബോക്സിങ് ഡേ മത്സരത്തിന് മുൻപ് തന്നെ കൊറോണ വൈറസ് ബാധയേറ്റ ഒരാളുമായി അടുത്തിടപഴകിയതിനെ തുടർന്ന് ഗബ്രിയേൽ ക്വറന്റൈനിൽ പ്രവേശിച്ചിരുന്നു

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ ഉണ്ടായ കൊറോണ വൈറസ് ബാധയെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ എവർട്ടണെതിരായ മത്സരം മാറ്റിവച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ടീമിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

Exit mobile version