
ആഴ്സണലിന് ഇന്ന് സൗത്താംപ്ടൻ കടമ്പ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ തോറ്റ ശേഷം ഇറങ്ങുന്ന ആദ്യ മത്സരത്തിൽ ജയം തന്നെയാവും വെങ്ങാറും സംഘവും ലക്ഷ്യം വെക്കുക. പക്ഷെ സൗതാംപ്ടന്റെ സ്വന്തം മൈതാനത്തു അത് നേടണമെങ്കിൽ അവർക്ക് കാര്യമായ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ഫോം ഇല്ലാതെ വലയുന്ന.സൗത്താംപ്ടനെയാണ് ഇന്ന് ആഴ്സണലിന് നേരിടാനുള്ളത്. അവസാനം കളിച്ച 6 പ്രീമിയർ ലീഗ് കളികളിൽ ഒന്നിൽ മാത്രമാണ് പല്ലഗ്രിനോയുടെ ടീമിന് ജയിക്കാനായത്. സൗത്താംപ്ടൺ നിരയിൽ സെഡ്രിക് സോറസ് പരിക്ക് കാരണം കളിച്ചേക്കില്ല. ഷെയിൻ ലോങ്ങും പരിക്കിന്റെ പിടിയിലാണ്. ഗണ്ണേഴ്സ് നിരയിൽ ഡിഫെണ്ടർ മുസ്താഫി കളിച്ചേക്കില്ല. സ്വന്തം മൈതാനത്തു അവസാനം ആഴ്സണലിനെതിരെ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സൗത്താംപ്ടൻ തോറ്റത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial