ആർസനലിന് ബെർക്യാമ്പ് അസുഖം, യാത്രാപ്പേടി

- Advertisement -

വിഖ്യാത ഡച്ച്, ആർസനൽ ഇതിഹാസം ഡെന്നിസ് ബെർക്യാമ്പിനോളം തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ വിമാനയാത്രാ പേടി. ഡച്ച് ടീമിനൊപ്പം ഒരിക്കൽ വിമാനയാത്ര ചെയ്യുമ്പോൾ വിമാനത്തിന് എഞ്ചിന് തകരാറുണ്ടായതിനു ശേഷം ബെർക്യാമ്പ് വിമാനയാത്രയെ നടത്തിയിട്ടില്ല എന്നാണ്. ലീഗ് മത്സരങ്ങളിലും യൂറോപ്യൻ മത്സരങ്ങളിലും ഡച്ച് ടീമിന്റെ മത്സങ്ങളിലും എവേ മത്സരങ്ങൾക്കായി ബെർക്യാമ്പ് ട്രയിൻ,ബസ്, കാർ എന്നിവയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. ബെർക്യാമ്പിന്റെ ടീമിനൊപ്പമല്ലാത്ത ഈ ഒറ്റക്കാത്ര വെങ്ങറിനെയടക്കം പലപ്പോയും പേടിപ്പിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം.

ഇന്ന് ബെർക്യാമ്പിന്റെ ഈ യാത്രാ പേടിയെ അനുസ്മരിക്കുകയാണ് അദ്ദേഹത്തിന്റെ പഴയ ക്ലബ് ആർസനൽ. ആഴ്സൺ വെങ്ങർക്ക് കീഴിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം തുടരുന്ന ടീമിന്റെ എവേ മത്സരങ്ങളിലെ പ്രകടനങ്ങൾ ആരാധകരേയും ഫുട്ബോൾ ലോകത്തേയും തന്നെ ഞെട്ടിക്കുന്നതാണ്. ലീഗിൽ ഇത് വരെ കളിച്ച 16 എവേ മത്സരങ്ങളിൽ വെറും 3 എണ്ണത്തിൽ മാത്രമാണ് ആർസനൽ ജയിച്ചത് എന്നതാണ് വിശ്വസിക്കാനാവാത്ത കണക്ക്. എവേയിൽ 9 മത്സരത്തിൽ തോൽവി വഴങ്ങിയ വെങ്ങറാശാന്റെ ടീം 4 മത്സരത്തിൽ സമനിലയും വഴങ്ങി.

ലീഗിൽ 93 വർഷത്തെ മോശം എവേ പ്രകടനമാണ് ആർസനലിനിത് ഇത്. ഒപ്പം 1984 നു ശേഷം തുടർച്ചയായ 5 എവേ മത്സരങ്ങളാണ് ആർസനൽ തോറ്റത്, കഴിഞ്ഞ മത്സരത്തിൽ ന്യൂ കാസ്ലിനോടായിരുന്നു അവസാന തോൽവി. തീർന്നില്ല, 2018 ൽ എവേ മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പോയിന്റ്(വായിച്ചത് മാറിയിട്ടില്ല) പോലും നേടാത്ത ടീമും ആർസനൽ തന്നെ. 2008 ൽ ഒരൊറ്റ എവേ പോയിന്റ് പോലുമില്ലാത്ത ഇംഗ്ലണ്ടിലെ 4 ഡിവിഷനിലേയും നിന്നുള്ള ഏക ടീമും ആർസനൽ തന്നെ. ഇങ്ങനെ നാണക്കേടിലേക്കു കൂപ്പ് കുത്തുന്ന ടീമിൽ വെങ്ങറാശാനു അടുത്ത സീസൺ ഇടം കാണുമോ എന്നത് തന്നെയാണ് വലിയ ചോദ്യം. യൂറോപ്പ ലീഗ് മാത്രം പ്രതീക്ഷ വക്കുന്ന ആർസനലിനും വെങ്ങർക്കും സെമി ഫൈനലിൽ ഈ യാത്ര പ്പേടി സിമിയോണിയുടെ അത്ലെറ്റിക്കോ മാഡ്രിഡിനോട് മാറ്റാനാവുമോ എന്ന് കാത്തിരിന്ന് തന്നെ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement