ആഴ്സണൽ ക്ലബിന്റെ തലപ്പത്ത് അഴിച്ചു പണി

- Advertisement -

ആഴ്സണൽ ക്ലബ് അവരുടെ ഹെഡ് ഓഫ് ഫുട്ബോൾ റൗൾ സൻഹെലിയെ പുറത്താക്കി. ആഴ്സണൽ ക്ലബിന്റെ പ്രവർത്തനങ്ങളെ ചൊല്ലി വിവാദങ്ങൾ ഉയർന്നു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് റൗളിനെ മാറ്റിയത്. കഴിഞ്ഞ സീസണിൽ 70 മില്യൺ നൽകി പെപെയെ വാങ്ങിയത് റൗൾ സൻഹെലിയുടെ പിഴവാണെന്നാണ് ക്ലബ് കണക്കാക്കുന്നത്. പെപെ നല്ല താരമാണെങ്കിലും ഇത്ര വലിയ തുക നൽകിയത് ഹെഡ് ഓഫ് ഫുട്ബോളിന്റെ പിടിപ്പുകേടാണെന്നും വിലയിരുത്തപ്പെടുന്നു.

ഒപ്പം ക്ലബിൽ 50ൽ അധികം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ആവില്ല എന്ന് ഉയർന്ന വിവാദത്തിലും റൗൾ സൻഹെലി പഴി കേട്ടിരുന്നു. 2018ൽ ആയിരുന്നു ബാഴ്സലോണയിൽ നിന്ന് സൻലെഹി ആഴ്സണലിൽ എത്തിയത്. ഇനി ആഴ്സണലിന്റെ മാനേജിങ് ഡയറക്ടർ വിനായ് വെങ്കിടേഷം ആകും ക്ലബിന്റെ ഹെഡ് ഓഫ് ഫുട്ബോൾ. 2010 മുതൽ ആഴ്സണലിനൊപ്പം ഉള്ള ആളാണ് വെങ്കിടേഷം.

Advertisement