പരിക്ക് മാറി ആഴ്സണൽ ക്യാപ്റ്റൻ എത്തുന്നു

ഫ്രഞ്ച് ഡിഫൻഡർ ലോറന്റ് കൊഷേൽനി പരിക്ക് മാറി എത്തുന്നു. കഴിഞ്ഞ സീസൺ അവസാനം യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആഴ്സ്ണലിനു വേണ്ടി കളിക്കുന്നതിനിടെ ഏറ്റ പരിക്ക് കാരണം മാസങ്ങളായി കളത്തിന് പുറത്തായിരുന്നു കൊഷേൽനി. ലോകകപ്പിൽ ഫ്രാൻസിന്റെ സെന്റർ ബാക്കായി കളിക്കേണ്ടിയിരുന്ന താരത്തിന് ലോകകപ്പ് തന്നെ പരിക്ക് കാരണം നഷ്ടപ്പെടുകയായിരുന്നു.

കണങ്കാലിന് ഏറ്റ പരിക്കേൽ നിന്ന് താരം സുഖമായി വരികയാണ്. ഇപ്പോൾ പരിശീലനം ആരംഭിച്ചിരിക്കുകയാണ് താരം. ഒന്നോ രണ്ടോ ആഴ്ചക്കകം തന്നെ കൊഷേൽനി സീനിയർ ടീമിനൊപ്പം പരിശീലനം നടത്താൻ തുടങ്ങും. ഒക്ടോബർ മധ്യത്തോടെ താരത്തിന് മാച്ച് സ്ക്വാഡിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നത്. യുനായ് എമിറെ കൊഷേൽനിയെ ആഴ്സണലിന്റെ സ്ഥിരം ക്യാപ്റ്റനായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Previous articleസര്‍ദാര്‍ സിംഗ് വിരമിച്ചു
Next articleപാക്കിസ്ഥാന് തന്നെ മുന്‍തൂക്കം കാരണം ഹോം ഗ്രൗണ്ട്: അഷ്റഫുള്‍