പ്രീമിയർ ലീഗിലും ആഴ്സ്ണൽ വിജയവഴിയിൽ തിരിച്ചെത്തി

- Advertisement -

പ്രീമിയർ ലീഗിൽ മൂന്ന് പരാജയങ്ങൾക്ക് ശേഷം ആഴ്സണൾ തിരിച്ച് വിജയവഴിയിലേക്ക് തിരിച്ചുവന്നു. ഇന്ന് എമിറേറ്റ്സിൽ വാറ്റ്ഫോർഡിനെ നേരിട്ട ആഴ്സ്ണൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മുസ്താഫിയും ഒബാമയെങ്ങും മിക്കിതാര്യനുമാണ് ആഴ്സ്ണലിനായി ഗോളുകൾ നേടിയത്.

8ആം മിനുട്ടിൽ ഓസിലിന്റെ ഫ്രീകിക്കിൽ നിന്നായിരുന്നു മുസ്താഫിയുടെ ഗോൾ. ഈ അസിസ്റ്റോടെ ഓസിൽ പ്രീമിയർ ലീഗിൽ 50 അസിസ്റ്റുകൾ തികച്ചു. ആഴ്സണലിന്റെ ജനുവരി സൈനിങ്ങുകളാണ് അവസാന രണ്ടു ഗോളിനും വേണ്ടി ഒന്നിച്ചത്. ഇന്നത്തെ ഗോളും അസിസ്റ്റും കൂടി ആയപ്പോൾ മിക്കിതാര്യൻ ആഴ്സണൽ ജേഴ്സിയിൽ 5 അസിസ്റ്റും രണ്ടു ഗോളും എന്ന ടാലിയിൽ എത്തി.

61ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ വാറ്റ്ഫോർഡിന് അവസരം കിട്ടി എങ്കിലും പീറ്റർ ചെക് രക്ഷകനാവുക ആയിരു‌ന്നു. ജയിച്ചെങ്കിലും ആഴ്സണൽ ഇപ്പോഴും ആറാം സ്ഥാനത്ത് തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement