വാൽകോട്ടിന് ഇരട്ട ഗോൾ, എമിറേറ്റ്സ് കപ്പിൽ ആഴ്സണലിന് ജയം

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന എമിറേസ്റ്റ്സ് കപ്പിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് ബെൻഫിക്കകെതിരെ മികച്ച ജയം. 5-2 എന്ന സ്കോറിനാണ് വെങ്ങറുടെ ടീം പോർച്ചുഗീസ് ജേതാക്കളെ നിലം പരിശാക്കിയത്.

മൊണാക്കോ താരം ലമാർ ടീമിൽ എത്തിയാൽ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെടും എന്ന്‌ ഉറപ്പുള്ള തിയോ വാൽകോട്ട് തന്റെ പ്രതാപ കാലത്തെ ഓർമിപ്പിച്ചു മിന്നൽ പിണറായപ്പോൾ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമായി. പക്ഷെ ആദ്യം ഗോൾ വല കുലുക്കിയത് ബെൻഫിക്കയായിരുന്നു. 11 ആം മിനുട്ടിൽ സെർവിയുടെ ഗോളിൽ അവർ മുന്നിൽ എത്തിയെങ്കിലും 24 ആം മിനുട്ടിൽ വാൽകോട്ട് രക്ഷകനായി എത്തി, പിന്നീട് 32 ആം മിനിട്ടിലും ഗോൾ നേടി വാൽകോട്ട് ആതിഥേയർക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ ഏറെ വൈകാതെ 39 ആം മിനുട്ടിൽ സാൽവിയോ ബെൻഫികയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ 52 ആം മിനുട്ടിൽ ബെൻഫിക്കൻ താരം ലോപസിന്റെ സെൽഫ് ഗോൾ വന്നതോടെ ആഴ്സണലിന് വീണ്ടും ലീഡായി, പിന്നീട് 64 ആം മിനുട്ടിൽ ജിറൂദും, 70 ആം മിനുട്ടിൽ ഇവോബിയും ഗോളുകൾ നേടിയതോടെ ബെൻഫിക്കയുടെ തിരിച്ചു വരവ് അസാധ്യമായി. 75 ആം മിനുട്ടിൽ റെക്കോർഡ് തുകയ്ക്ക് ആഴ്സണലിൽ എത്തിയ ലകസറ്റേ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയെങ്കിലും ഗോൾ നേടാനായില്ല.

30 ആം തിയതി സെവിയ്യക്ക് എതിരെയാണ് ആഴ്സണലിന്റെ എമിറേറ്റ്സ് കപ്പിലെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോപിനാഥ് മാന്‍ ഓഫ് ദി മാച്ച്, സൂപ്പര്‍ ഗില്ലീസ് ജേതാക്കള്‍
Next articleവീണ്ടും മഴ, ഇംഗ്ലണ്ടിനു ആധിപത്യം