ആഴ്‌സണലിന്റെ ഒബമയാങിനെ ബാഴ്‌സലോണ ലോണിൽ സ്വന്തമാക്കും എന്നു സൂചന

മുൻ ആഴ്‌സണൽ നായകനും നിലവിൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ കാരണം ക്ലബിൽ സ്ഥാനം നഷ്ടപ്പെട്ട പിയരെ ഒബമയാങിനെ ബാഴ്‌സലോണ വായ്പ അടിസ്‌ഥാനത്തിൽ സ്വന്തമാക്കും എന്നു സൂചന. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആഫ്രിക്കൻ നേഷൻസ് കപ്പിന് ഇടയിൽ ഗാബോൻ ടീമിൽ നിന്നു ലണ്ടനിൽ തിരികയെത്തിയ താരത്തിന്റെ ആരോഗ്യ നില തൃപ്തികരം ആയിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി ആഴ്‌സണലിനെ ഒറ്റക്ക് ചുമലിലേറ്റിയ ഒബമയാങിന്റെ അച്ചടക്കമില്ലായ്മ ആണ് താരത്തിന് ടീമിൽ ഇടം നഷ്ടമാക്കിയത്. മോശം ഫോമിലും ആയ താരം ആഴ്‌സണലിന് ആയി കഴിഞ്ഞ കുറെ മത്സരങ്ങൾ ആയി കളിച്ചിരുന്നില്ല. സൗദി അറ്യേബിയയിൽ നിന്നുള്ള അൽ നാസർ ക്ലബിന്റെ വാഗ്‌ദാനം നിരസിച്ച ഒബമയാങ് യൂറോപ്യൻ ക്ലബിൽ കളിക്കാൻ ആണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. താരത്തെ ക്ലബിൽ എത്തിക്കാൻ ബാഴ്‌സലോണക്കും താൽപ്പര്യം ആണ്. ബാഴ്‌സക്ക് ആയി കളിക്കാൻ ശമ്പളം കുറക്കാനും ഒബമയാങ് തയ്യാറാണ് എന്നാണ് സൂചന. ആഴ്‌സണലിനും താരത്തെ ഒഴിവാക്കാൻ ആണ് താൽപ്പര്യം. വരും മണിക്കൂറുകളിൽ ആറു മാസത്തെ ലോണിൽ താരം ബാഴ്‌സലോണയിൽ എത്തിയേക്കും.

Exit mobile version