ആഴ്സണലിനെ കീഴടക്കി ആസ്റ്റൺ വില്ല

പ്രീമിയർ ലീഗിൽ ആഴ്സണലിനെ കീഴടക്കി ആസ്റ്റൺ വില്ല. എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്റ്റൺ വില്ല ആർട്ടേറ്റയേയും സംഘത്തിനെയും പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ഒലി വാറ്റ്കിൻസ് നേടിയ ഗോളാണ് ആസ്റ്റൺ വില്ലയെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ ആഴ്സണൽ ഏറ്റുവാങ്ങുന്ന രണ്ടാം പരാജയമാണിത്.

പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു സീസണിൽ രണ്ട് തവണ ആസ്റ്റൺ വില്ല ആഴ്സണലിനെ പരാജയപ്പെടുത്തുന്നത്. ആഴ്സണൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് വാറ്റ്കിൻസ് ആദ്യ ഗോൾ നേടിയത്. അരങ്ങേറ്റം കുറിച്ച മാറ്റ് റയാന്റെ മികച്ച പ്രകടനമാണ് ആഴ്സണലിനായി കാഴ്ച്ചവെച്ചത്. പ്രീമിയർ ലീഗിൽ ഈ പരാജയത്തോട് കൂടി 31 പോയന്റുമായി 10ആം സ്ഥാനത്താണ് ആഴ്സണൽ. ഇന്ന് ജയിച്ച ആസ്റ്റൺ വില്ല 35 പോയന്റുമായി എട്ടാം സ്ഥാനത്താണ്.

Exit mobile version