ഇനി ആഴ്സണലിന് അഡിഡാസ് കിറ്റ് ഒരുക്കും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന് ഇനി അഡിഡാസ് കിറ്റ് ഒരുക്കും. അഡിഡാസുമായി ആഴ്സണൽ പുതിയ കരാർ ഒപ്പിട്ടു. അടുത്ത വർഷം ജൂലൈ മുതലാകും അഡിഡാസിന്റെ കരാർ പ്രാബല്യത്തിൽ വരിക. ക്ലബ് ഔദ്യോഗികമായി ഇത് അറിയിച്ചു. നിലവിൽ പൂമ ആണ് ആഴ്സണലിന്റെ കിറ്റ് ഒരുക്കുന്നത്. 2014 മുതലായിരുന്നു പൂമ ആഴ്സണലുമായി കരാർ ഉണ്ടാക്കിയത്.

പൂമയുടെ 30 മില്യൺ കരാറിന് നേരെ ഇരട്ടിയാണ് അഡിഡാസിന്റെ പുതിയ കരാർ എന്നാണ് വാർത്തകൾ. മുമ്പ് 1994ൽ ആണ് അഡിഡാസും ആഴ്സണലും ഒരുമിച്ചത്. 94ന് ശേഷം നൈക് ആയിരുന്നു ആഴ്സണലിന്റെ കിറ്റ് ഡിസൈന് ചെയ്തത്.

Advertisement