എമിറേറ്റ്സിൽ ആഴ്സണൽ ഇന്ന് സൗത്താംപ്ടനെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സൗത്താംപ്ടൻറെ വെല്ലുവിളി. എമിറേറ്റ്സ് സ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.45 നാണ് കിക്കോഫ്.

ലീഗിൽ ആറാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് അഞ്ചാം സ്ഥാനത്തുള്ള ചെല്സിയുമായി 5 പോയിന്റ് പിറകിലാണ്. ടോപ്പ് 4 പ്രതീക്ഷകൾ അസ്തമിച്ച സ്ഥിതിക്ക് അഞ്ചാം സ്ഥാനമെങ്കിലും നേടാനാവും വെങ്ങറുടെ ശ്രമം. സൗത്താംപ്ടൻ വെറും 28 പോയിന്റുമായി 18 ആം സ്ഥാനത്താണ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന അവർക്ക് ഇനിയുള്ള മത്സര ഫലങ്ങൾ നിർണായകമാണ്. പക്ഷെ എമിറേറ്റ്സിൽ ആഴ്സണലിനെതിരെ പോയിന്റ് നേടുക എന്നത് എളുപമാക്കില്ല.

യൂറോപ്പ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ഹെന്രിക് മികിതാര്യൻ ഇന്ന് കളിക്കില്ല. സ്ട്രൈക്കർ റോളിൽ ഒബാമയാങ് തന്നെയാവും ഗണ്ണേഴ്സിനെ നയിക്കുക. സൗത്താംപ്ടൻ നിരയിൽ മാരിയോ ലെമിന കളിച്ചേക്കില്ല. നേരിയ പരിക്കാണ്‌ കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement