കുതിപ്പ് തുടരാൻ ആഴ്സണൽ ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സൗത്താംപ്ടൻറെ വെല്ലുവിളി. സൗത്താംപ്ടൻറെ മൈതാനത്ത് ഇന്ന് രാത്രി 7 മണിക്കാണ് മത്സരം കിക്കോഫ്.

സെൻട്രൽ ഡിഫൻസിൽ ആഴ്സണൽ ഇന്ന് കടുത്ത പ്രതിസന്ധിയാണ്‌ നേരിടുക. സോക്രട്ടീസ്, മുസ്താഫി എന്നുവർക്ക് സസ്‌പെൻഷൻ കാരണം കളിക്കാനാവില്ല. റോബ് ഹോൾഡിങ് നേരത്തെ തന്നെ പരിക്കേറ്റ് പുറത്താണ്. ക്യാപ്റ്റൻ കോശിയേൻലി, നാച്ചോ മോൻറിയാൽ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്.

സൗത്താംപ്ടൻ നിരയിൽ ഇങ്‌സ്, ലോങ്, സൊറസ് എന്നിവർക്ക് പരിക്കാണ്‌. ഇവർ ഇന്ന് കളിക്കാൻ സാധ്യതയില്ല.

Exit mobile version