ലീഡ് എടുത്തും തുലച്ചും പ്രതിരോധനിര, ആഴ്സണലിന് സമനില

പ്രീമിയർ ലീഗിൽ രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്തിയ ആഴ്സണലിന് സമനില. സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പലസിനോട് 2-2 ന്റെ സമനില നേടാൻ മാത്രമാണ് അഴ്സണലിനായത്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡിനോട് തോറ്റ ആഴ്സണലിന് ഇതോടെ ഇന്നത്തെ ഫലം കനത്ത തിരിച്ചടിയായി. 10 കളികളിൽ നിന്ന് 16 പോയിന്റുള്ള ആഴ്സണൽ അഞ്ചാം സ്ഥാനത്താണ്. 15 പോയിന്റുള്ള പാലസ് ആറാം സ്ഥാനത്തുമാണ്‌.

സ്വപ്നതുല്യമായ തുടക്കമാണ് മത്സരത്തിൽ ആഴ്സണലിന് ലഭിച്ചത്. കളി 10 മിനുട്ട് പിന്നീടും മുൻപ് തന്നെ അവർ 2 ഗോളുകൾക്ക് മുന്നിലെത്തി. 7 ആം മിനുട്ടിൽ ആഴ്സണൽ കോർണർ പ്രതിരോധിക്കുന്നതിൽ പാലസിന് പിഴച്ചപ്പോൾ സോക്രട്ടീസ് പന്ത് വലയിലാക്കി. പിന്നീട് 9 ആം മിനുട്ടിൽ ഡേവിഡ് ലൂയിസും ഗോൾ നേടിയതോടെ ആഴ്സണൽ മികച്ച നിലയിലായി. പക്ഷെ 30 ആം മിനുട്ടിൽ പാലസിന് പെനാൽറ്റി ലഭിച്ചു. റഫറി ആദ്യം പെനാൽറ്റി നൽകിയില്ലെങ്കിലും VAR പാലസിന് പെനാൽറ്റി നൽകി. കിക്കെടുത്ത മിലിൻകോവിച് പിഴവില്ലാതെ പന്ത് വലയിലാക്കി. സ്കോർ 2-1.

രണ്ടാം പകുതിയിൽ ആഴ്സണൽ 52 ആം മിനുട്ടിൽ പാലസ് സമനില ഗോൾ നേടി. മക്കാർത്തറിന്റെ മനോഹരമായ ക്രോസ് ഹെഡറിലൂടെ വലയിലാക്കി ജോർദാൻ ആയുവാണ് ഗോൾ നേടിയത്. 85ആം മിനുട്ടിൽ ആഴ്സണലിനായി ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. മിലിവോവിക്കിനെ ഗോളിന് മുൻപ് ഫൗൾ ചെയ്തതാണ് കാരണം. പിന്നീട് ഉള്ള ചുരുങ്ങിയ സമയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ആഴ്സണലിന് സാധിക്കാതെ വന്നതോടെ ഒരു പോയിന്റ് കൊണ്ട് അവർക്ക് തൃപ്തി പെടേണ്ടി വന്നു.

Exit mobile version