അർണോട്ടോവിക് വെസ്റ്റ് ഹാമിലേക്ക്

സ്റ്റോക്ക് സിറ്റിയുടെ ഓസ്ട്രിയൻ വിങ്ങർ മാർക്കോ അർണോട്ടോവിക് വെസ്റ്റ് ഹാമിൽ എത്തുമെന്ന് ഉറപ്പായി. വെസ്റ്റ് ഹാമിന്റെ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയായ 25 മില്യൺ പൗണ്ടിനാണ് താരം ലണ്ടൻ സ്റ്റേഡിയത്തിൽ എത്തുക. 5 വർഷത്തെ കരാറിലാവും ഇന്ന് മെഡിക്കൽ പൂർത്തിയാവുന്നതോടെ താരം ഒപ്പുവെക്കുക.

28 കാരനായ അർണോട്ടോവിക് നേരത്തെ തന്നെ വെസ്റ്റ് ഹാമിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും നിലവിലെ ക്ലബ്ബായ സ്റ്റോക്ക് സിറ്റിക്ക് ട്രാൻസ്ഫർ അപേക്ഷ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ വെസ്റ്റ് ഹാമും സ്റ്റോക്കും തമ്മിൽ ട്രാൻസ്ഫർ തുകയിൽ ഉണ്ടായ ആശയക്കുഴപ്പം കൈമാറ്റം നീളുകയായിരുന്നു. എന്നാൽ 25 മില്യൺ പൗണ്ടിൽ ഇരു ക്ലബ്ബ്കളും ധാരണയിൽ എത്തിയതോടെ അർണോട്ടോവിക് ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ഔദ്യോഗികമായി വെസ്റ്റ് ഹാമിന്റെ കളിക്കാരനാവും എന്നാണ് ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.

അർണോട്ടോവിക് എത്തുന്നതോടെ ഈ സീസണിലെ നാലാമത്തെ സൈനിംഗ് ആണ് വെസ്റ്റ് ഹാം നടത്തുക. നേരത്തെ ജോ ഹാർട്ട്, പാബ്ലോ സബലെറ്റ എന്നിവരെ ടീമിലെത്തിച്ച ബിലിച് ന്റെ ടീം ഇന്നലെ ഹാവിയർ ഹെർണാണ്ടസിനെ ടീമിലെത്തിക്കാൻ ബയേർന് ലെവർകൂസനുമായി ധാരണയിൽ എത്തിയതായി അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെര്‍ബിയില്‍ ജയം കൈവിടാതെ ഇന്ത്യ, ഇനി ലോര്‍ഡ്സില്‍ ഇംഗ്ലണ്ടുമായി അങ്കം
Next articleവീണ്ടും ലുകാകു, സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡ്