Site icon Fanport

അർനോൾഡ് നവംബറിലെ മികച്ച താരം

പ്രീമിയർ ലീഗിലെ നവംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡ് സ്വന്തമാക്കി. നവംബർ മാസത്തിൽ ലിവർപൂളിനായി ഗംഭീര പ്രകടനം നടത്താൻ അർനോൾഡിന് ആയിരുന്നു. നാലു അസിസ്റ്റും ഒരു ഗോളും താരം ആ മാസം മൂന്ന് മത്സരങ്ങളിൽ നിന്നായി സംഭാവന ചെയ്തിരുന്നു. വെസ്റ്റ് ഹാമിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരം ആഴ്സണലിനെതിരെ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കി .സൗതാമ്പ്ടണ് എതിരെയും ട്രെന്റ് ഒരു അസിസ്റ്റ് സംഭാവന ചെയ്തിരുന്നു. ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ക്ലീൻഷീറ്റ് നേടാനും താരത്തിനായി.

Exit mobile version