Site icon Fanport

അർനോൾഡ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയും ഇല്ല

ഞായറാഴ്ച ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലും ലിവർപൂളിന് ഒപ്പം അർനോൾഡ് ഉണ്ടാകില്ല. ലിവർപൂളിന്റെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡും തിയാഗോ അൽകന്റാരയും ഉണ്ടാകില്ല എന്ന് ക്ലോപ്പ് തന്നെ വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗിൽ പോർട്ടോയോട് 5-1 ന് ലിവർപൂൾ വിജയിച്ചപ്പോഴും അലക്സാണ്ടർ-അർനോൾഡ് ഇല്ലായിരുന്നു. താരത്തിന് കാഫ് ഇഞ്ച്വറിയാണ്. അർനോൾഡിന് ഇംഗ്ലണ്ട് സ്ക്വാഡിലും പരിക്ക് കാരണം എത്താൻ ആയില്ല.

തിയാഗോക്ക് ക്രിസ്റ്റൽ പാലസിന് എതിരായ മത്സരം മുതൽ ഇങ്ങോട്ട് പരിക്ക് കാരണം കളിക്കാൻ ആയിട്ടില്ല. ഇന്റർൻ നാഷണൽ ബ്രേക്കിനു ശേഷം രണ്ട് പേരും തിരികെയെത്തും എന്ന് ക്ലോപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Exit mobile version