Site icon Fanport

ലിവർപൂൾ ഡിഫൻസിൽ പരിക്ക്

ലിവർപൂൾ ഡിഫൻസിനെ വീണ്ടും പരിക്ക് പിടിച്ചിരിക്കുകയാണ്. യുവ ഫുൾബാക്ക് ട്രെന്റ് അർനോൾഡിനാണ് പരിക്കേറ്റിരിക്കുന്നത്. പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ വലിയൊരു മത്സരമാണ് ലിവർപൂളിന് കളിക്കാൻ ഉള്ളത്. ആ മത്സരത്തിൽ അർനോൾഡ് കളിക്കുന്നത് സംശയമാണെന്ന് ലിവർപൂളുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇംഗ്ലണ്ട് ക്യാമ്പിൽ നിന്നാണ് അർനോൾഡിന് പരിക്കേറ്റത്.

പരിക്ക് കാരണം ഇംഗ്ലണ്ടിനായുള്ള മത്സരം കളിക്കാതെ അർനോൾഡ് ക്യാമ്പ് വിട്ടിരുന്നു. ഈ സീസണിൽ പലപ്പോഴും പരിക്ക് അർനോൾഡിന് വില്ലനായി എത്തിയിട്ടുണ്ട്. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം അധികം കളിച്ച ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്താണ്. വളരെ കുറച്ച് മത്സരങ്ങളെ ലീഗിൽ അവശേഷിക്കുന്നുള്ളൂ എന്നതിനാൾ ടോട്ടൻഹാമിനെതിരായ മത്സരം ലിവർപൂളിൻ അതി നിർണായകമാണ്.

Exit mobile version