Site icon Fanport

അർണോൾഡിനും പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കില്ല

ലിവർപൂൾ ഡിഫൻസിൽ പരിക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കുകയാണ്. പുതുതായി ലെഫ്റ്റ് ബാക്ക് ട്രെന്റ് അർനോൾഡ് ആണ് പരിക്കേറ്റ് യുണൈറ്റഡിനെതിരെ കളിക്കില്ല എന്ന് ഉറപ്പായത്. നാപോളിക്ക് എതിരെ പരിക്കേറ്റ താരം രണ്ടാഴ്ചയോളം പുറത്തിരിക്കും എന്ന് പരിശീലകൻ ക്ലോപ്പ് തന്നെ വ്യക്തമാക്കി. നേരത്തെ സെന്റർ ബാക്കായ മാറ്റിപിനും നാപോളിക്ക് എതിരെ പരിക്കേറ്റിരുന്നു.

മാറ്റിപിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും 6 ആഴ്ചകളോളം പുറത്തിരിക്കേണ്ടി വരുമെന്നും ലിവർപൂൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഡിഫൻഡറായ ഗോമസും പരിക്കേറ്റ്
പുറത്തായിരുന്നു. ഗോമസും ആറാഴ്ചയോളം പുറത്തിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മത്സരത്തിൽ ആരെ ഡിഫൻസിൽ ഇറക്കുമെന്ന പ്രതിസന്ധിയിലാണ് ക്ലോപ്പ് ഉള്ളത്.

Exit mobile version