Site icon Fanport

അലക്‌സാണ്ടർ അർണോൾഡും പുറത്ത്, ലിവർപൂൾ പ്രതിരോധം പ്രതിസന്ധിയിൽ

പ്രീമിയർ ലീഗ് കിരീടത്തോട് അടുക്കാൻ നിർണായക മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ക്ളോപ്പിന്റെ ലിവർപൂളിന് കനത്ത തിരിച്ചടി. റൈറ്റ് ബാക്ക് അലക്‌സാണ്ടർ അർണോൾഡ് പരിക്കേറ്റ് പുറത്തായതാണ് റെഡ്‌സിന് പുതിയ വെല്ലുവിളി ആയിരിക്കുന്നത്.

കാലിന് പരിക്കേറ്റ താരത്തിന് ഒരു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും എന്നുറപ്പാണ്. ജോ ഗോമസ് പരിക്കേറ്റ് നേരത്തെ പുറത്തായതും ക്ലയൻ ലോണിൽ ബോൺമൗത്തിലേക്ക് പോകുകയും ചെയ്‌തതോടെ ക്ളോപ്പിന് റൈറ്റ് ബാക്ക് പൊസിഷനിൽ ജെയിംസ് മിൽനറിനെയോ, ഫാബിഞ്ഞോയെയോ കളിപ്പിക്കേണ്ടി വരും.

Exit mobile version