ആരാധകർ ശക്തി തെളിയിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരം മാറ്റിവെച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 9 മണിക്ക് നടൽകേണ്ടിയിരുന്ന മത്സരം ആരാധകരുടെ പ്രതിഷേധം കാരണം നടത്താൻ ആയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് അകത്ത് കയറിയതാണ് പ്രശ്നമായത്.

പത്തായിരത്തോളം ആരാധകർ ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്കെ മറികടന്ന് സ്റ്റേഡിയത്തിലേക്ക് കയറിയത്. സൂപ്പർ ലീഗിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ചേരാൻ തീരുമാനിച്ചത് മുതൽ ഉയരുന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ ഓൾഡ്ട്രാഫോർഡിൽ എത്തി നിൽക്കുന്നത്. നേരത്തെ യുണൈറ്റഡ് ട്രെയിനുങ് ഗ്രൗണ്ടും ആരാധകർ കയ്യേറിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിട്ടു പോകണം എന്നാണ് ആരാധകരുടെ ആവശ്യം. ആരാധകരെ പോലീസ് സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു എങ്കിലും സുരക്ഷാ പ്രശ്നങ്ങളാൽ ഇന്ന് മത്സരം നടത്തണ്ട എന്ന് തീരുമാനിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു എങ്കിൽ സിറ്റി കിരീടം ഉറപ്പിക്കുമായിരുന്നു.

Exit mobile version