ലിവർപൂളിലും അറബിപ്പണം? ലിവർപൂൾ സ്വന്തമാക്കാൻ ഒമാൻ,ഖത്തർ കമ്പനികളുടെ സംയുക്ത ശ്രമം എന്നു റിപ്പോർട്ട്

ലിവർപൂൾ സ്വന്തമാക്കാൻ അറബ് കമ്പനികൾ രംഗത്ത് എന്നു ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനിയും ഖത്തറിൽ നിന്നുള്ള ഹോഫർ ഇൻഷുറൻസ് ആന്റ് വേപോയിന്റ് സിസ്റ്റവും സംയുക്തമായി ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ നിലവിലെ ലിവർപൂളിന്റെ അമേരിക്കൻ ഉടമകൾ ആയ എഫ്.സി.ജി ക്ലബ് വിൽപ്പനക്ക് ഉണ്ടെന്നു വ്യക്തമാക്കിയിരുന്നു. നിലവിൽ അറബ് ഗ്രൂപ്പ് നവംബർ പത്തിന് ഔദ്യോഗിക കരാർ അമേരിക്കൻ ഉടമകൾക്ക് മുന്നിൽ വക്കും എന്നാണ് സൂചന. നിലവിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് അടക്കമുള്ള പ്രീമിയർ ലീഗ് ക്ലബുകൾക്കും അറബ് ഉടമകൾ ആണ് ഉള്ളത്.