Site icon Fanport

ആന്റണി ഫോമൗട്ട് ആകാൻ കാരണം കളത്തിന് പുറത്തെ പ്രശ്നങ്ങൾ ആണെന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണിയുടെ ഫോമിനെ ബാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ആണെന്ന് പരിശീലകൻ ടെൻ ഹാഗ്. നീണ്ടകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ദയനീയ പ്രകടനമാണ് ആന്റണി കാഴ്ചവെക്കുന്നത്. ഈ സീസണിൽ ഒരു അസിസ്റ്റോ ഗോളോ ആന്റണി നേടിയിട്ടില്ല. ആന്റണിക്ക് എതിരെ മുൻ പങ്കാളി കേസ് കൊടുത്തതും അതു സംബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങളും ഏറെ വിവാദമായിരുന്നു.

ആന്റണി 23 09 10 17 47 29 123

“ആന്റണിയുടെ ഓഫ് ഫീൽഡ് പ്രശ്നങ്ങൾ അവനെ കളിക്കുന്നതിൽ നിന്ന് തടയുന്നു. ആദ്യ വർഷം അവൻ നന്നായി കളിച്ചു എന്ന് ഞാൻ കരുതുന്നു, പ്രീ-സീസണിലും അദ്ദേഹം വളരെ നല്ലതായുരുന്നു. ആദ്യ നാല് കളികളിലും വളരെ മികച്ചതായിരുന്നു.” ടെൻ ഹാഗ് പറഞ്ഞു.

“അദ്ദേഹം പിന്നീട് ടീമിൽ നിന്ന് പുറത്തായിരുന്നു, പിന്നീട് അവൻ മടങ്ങിവന്നു, പക്ഷെ അതിനു ശേഷം അവനിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ച പ്രകടനം അവൻ നൽകിയില്ല”. ടെൻ ഹാഗ് പറഞ്ഞു.

Exit mobile version