ആന്റണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 21ആം നമ്പർ ജേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയ ആന്റണി ക്ലബിൽ 21ആം നമ്പർ ജേഴ്സി അണിയും. നാളെ ആഴ്സണലിന് എതിരായ മത്സരത്തിന് ഇറങ്ങും മുമ്പായാണ് യുണൈറ്റഡ് ആന്റണിക്ക് 21ആം നമ്പർ ജേഴ്സി നൽകാൻ തീരുമാനിച്ചത്. നാളെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന കളിയിൽ ആന്റണി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവസാനമായി കവാനി ആണ് നമ്പർ 21 ജേഴ്സി അണിഞ്ഞത്. അതിനു മുമ്പ് ഡാനിയൽ ജെയിംസും ആൻഡർ ഹെരേരയും ഈ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.