നാലു ഗോളുമായി അന്റോണിയോയുടെ വിളയാട്ട്, നോർവിച് പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്

നോർവിച് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. ഇന്ന് വെസ്റ്റ് ഹാമിനോടേറ്റ വലിയ പരാജയമാണ് നോർവിചിന്റെ ചെറിയ പ്രതീക്ഷ പോലും ഇല്ലാതെ ആക്കിയത്. ഇന്ന് വെസ്റ്റ് ഹാം എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നാലു ഗോളുകളും നേടിയത് വെസ്റ്റ് ഹാം ഫോർവേഡായ അന്റോണിയോ തന്നെയാണ്‌.

11ആം മിനുട്ടിൽ ആയിരുന്നു അന്റോണിയോയുടെ ആദ്യ ഗോൾ‌. 45ആം മിനുട്ടിൽ താരം രണ്ടാം ഗോളും നേടി. 54 ആം മിനുട്ടിൽ അന്റോണിയോ ഹാട്രിക്കും തികച്ചു. 74ആം മിനുട്ടിലായിരുന്നു നാലാമത്തെ ഗോൾ. ഈ പരാജയത്തോടെ നോർവിച് സിറ്റി ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തില്ല. 35 മത്സരങ്ങളിൽ 21 പോയന്റ് മാത്രമേ നോർവിചിനുള്ളൂ. ഇന്ന് വിജയിച്ച വെസ്റ്റ് ഹാം അവരുടെ റിലഗേഷൻ ഭയങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മോയ്സിന്റെ ടീമിന് 35 മത്സരങ്ങളിൽ 34 പോയന്റ് ഉണ്ട്. ഇപ്പോൾ ലീഗിൽ 16ആം സ്ഥാനത്താണ് വെസ്റ്റ് ഹാം ഉള്ളത്.

Previous articleഡീനി ഡബിൾ!! റിലഗേഷൻ പോരിൽ വാറ്റ്ഫോർഡിന് ആശ്വാസം!!
Next article“നാപോളിയിൽ തന്നെ വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്” – കൗലിബലി