അന്റോണിയോ മികച്ച താരം, നുനോ മികച്ച പരിശീലകൻ

Antonio726 3

പ്രീമിയർ ലീഗിലെ ആദ്യ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം വെസ്റ്റ് ഹാം യുണൈറ്റഡ് താരം അന്റോണിയോ സ്വന്തമാക്കി. ആദ്യ മാസത്തിൽ വെസ്റ്റ് ഹാമിനായി ഗംഭീര പ്രകടനം നടത്താൻ അന്റോണിയോക്ക് ആയിരുന്നു. നാലു ഗോളുകളും മൂന്ന് അസിസ്റ്റും താരം സംഭാവന ചെയ്തിരുന്നു. ന്യൂകാസിലിനെതിരെയും ക്രിസ്റ്റൽ പാലസിനെതിരെയും ഒരോ ഗോളും ലെസ്റ്ററിനെതിരെ ഇരട്ട ഗോളും നേടാൻ അന്റോണിയോക്ക് ആയിരുന്നു.

സ്പർസിന്റെ പരിശീലകൻ നുനോ സാന്റോസ് ഓഗസ്റ്റ് മാസത്തിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. സ്പർസ് നുനോയുടെ കീഴിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഒരു ഗോൾ പോലും നുനോയുടെ ടീം വഴങ്ങിയിട്ടും ഇല്ല.

Previous article​ഐ-ലീഗ് സെക്കന്റ് ഡിവിഷന് ഒരുങ്ങി കേരള യുണൈറ്റഡ്
Next articleചരിത്രം തിരുത്തി റൊണാൾഡോയുടെ ജേഴ്സി വിൽപ്പന, വിറ്റത് മെസ്സിയുടെ പി എസ് ജിയുടെ ജേഴ്സിയുടെ ഇരട്ടിയോളം