എവർട്ടന് വീണ്ടും സമനില

റിച്ചാർലിസൺ ഇല്ലാതെയിറങ്ങിയ എവർട്ടന് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം സമനില. ഹഡർസ്ഫീൽഡ് ടൗണാണ് മാർക്കോസ് സിൽവയുടെ ടീമിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട റി റിച്ചാർലിസണ് പകരം കാൽവേർട്ട് ലെവിനെ എവർട്ടൻ ടീമിൽ ഇറക്കി. ആദ്യ പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. എവർട്ടൻ കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും ഹഡർസ്ഫീൽഡാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. 34 ആം മിനുട്ടിൽ ഫിലിപ്പ് ബിലിങ്ങാന് സന്ദർശകരുടെ ഗോൾ നേടിയത്. പക്ഷെ രണ്ട് മിനിട്ടുകൾക്ക് ശേഷം കാൽവർട്ട് ലെവിൻ ഹെഡറിലൂടെ എവർട്ടനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. 2 പോയിന്റുള്ള ഹഡർസ്ഫീൽഡ് 17 ആം സ്ഥാനത്താണ്. 6 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്താണ്.

Previous articleക്രിസ്റ്റൽ പാലസിന് തുടർച്ചയായ മൂന്നാം പരാജയം
Next articleപെനാൽറ്റി ചതിച്ചു, ഫുൾഹാമിന് സമനില