Site icon Fanport

ക്രിസ്റ്റൽ പാലസിന് തുടർച്ചയായ മൂന്നാം പരാജയം

ക്രിസ്റ്റൽ പാലസിന് തുടർച്ചയായ മൂന്നാം ലീഗ് പരാജയം സമ്മാനിച്ച് സതാമ്പ്ടൺ. ഇന്ന് പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സതാമ്പ്ടൺ വിജയിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

47ആം മിനുട്ടിൽ ഇംഗ്സും 90ആം മിനുട്ടിൽ ഹോബ്ജേർഗുമാണ് സതാമ്പടണായി ഗോളുകൾ നേടിയത്. 65ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ലീഡ് ഉയർത്താൻ സതാമ്പ്ടണ് അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഓസ്റ്റിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാനായില്ല. സതാമ്പ്ടന്റെ ലീഗിലെ ആദ്യ ജയം കൂടിയാണിത്.

Exit mobile version