“ഏഞ്ചൽ ഗോമസും യുണൈറ്റഡിൽ ഉടൻ കരാർ ഒപ്പുവെക്കും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഒരു താരം കൂടെ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തി നിൽക്കുകയാണ്. ഇംഗ്ലീഷ് യുവതാരം ഏഞ്ചൽ ഗോമസാണ് യുണൈറ്റഡിൽ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നത്. താരം ഉടൻ കരാർ അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. അധികം അവസരങ്ങൾ ഗോമസിന് ലഭിക്കാത്തതിനാൽ താരം ക്ലബ് വിട്ടേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഗോമസ് കരാർ ഒപ്പുവെക്കും എന്നും ഗോമസിന് യുണൈറ്റഡിൽ വലിയ ഭാവി താൻ കാണുന്നുണ്ട് എന്നും ഒലെ പറഞ്ഞു. ഒരുപാട് വർഷങ്ങൾ ക്ലബിൽ തുടരേണ്ട താരമാണ് ഗോമസ് എന്നും ഒലെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യുണൈറ്റഡ് യുവതാരം തഹിത് ചോങ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. ചോങ്, ഗോമസ്, ഗ്രീൻവുഡ്, ഗാർനർ തുടങ്ങിയ യുവതാരങ്ങൾ ഒക്കെ യുണൈറ്റഡിൽ വലിയ താരങ്ങളായി വരുതും എന്ന് കരുതപ്പെടുന്നവർ ആണ്.

Advertisement