Site icon Fanport

ആൻഫീൽഡ് വിപുലീകരിക്കാനൊരുങ്ങി ലിവർപൂൾ

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡ് വിപുലീകരിക്കാൻ തീരുമാനിച്ച് ക്ലബ്. 7000 കാണികളെ കൂടുതൽ ഉൾകൊള്ളിക്കുന്ന തരത്തിലുള്ള വികസനത്തിന് ലിവർപൂൾ സിറ്റി കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് സ്റ്റേഡിയം വികസനത്തിന് ലിവർപൂൾ തയ്യാറെടുക്കുന്നത്.

ഏകദേശം 60 മില്യൺ പൗണ്ട് ചിലവാക്കിയാണ് ലിവർപൂൾ സ്റ്റേഡിയം വിപുലീകരിക്കുന്നത്. സ്റ്റേഡിയം വിപുലീകരിക്കുന്നതോടെ ആൻഫീൽഡിൽ 61000 കാണികളെ ഉൾകൊള്ളാൻ സാധിക്കും. 18 മാസം എടുക്കുന്ന വിപുലീകരണ പ്രവർത്തനങ്ങൾ 2023ൽ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version