ചെൽസി U-18 പരിശീലകനായി മുൻ ചെൽസി താരം

- Advertisement -

ചെൽസിയുടെ അണ്ടർ 18 ടീമിന്റെ പരിശീലകനായി മുൻ ചെൽസി താരം ആൻഡി മയെർസ് ചുമതലയേറ്റു. മുൻ പരിശീലകനായ ജോദി മോറിസ് ഫ്രാങ്ക് ലാമ്പാർഡിന്റെ അസിസ്റ്റന്റായി ഡെർബി കൗണ്ടിയിലേക്ക് പോയതോടെയാണ് ചെൽസി പുതിയ പരിശീലകനെ നിയമിച്ചത്. ചെൽസിക്കായി 70 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചതാരമാണ് ആൻഡി.

നേരത്തെ ചെൽസിയുടെ അണ്ടർ 15, അണ്ടർ 18, അണ്ടർ 21 എന്നീ ടീമുകൾക്കൊപ്പം പ്രവർത്തിച്ച പരിചയവുമുണ്ട് താരത്തിന്. നിലവിൽ പ്രീമിയ ലീഗ് അണ്ടർ 18 കപ്പ് ജേതാക്കളാണ് ചെൽസി. ആ കിരീടം നിലനിർത്തലാകും ഈ മുൻ ചെൽസി താരത്തിന്റെ പ്രധാന ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement