Site icon Fanport

ആന്ദ്രേ ഒനാന കാമറൂൺ ദേശിയ ടീമിലേക്ക് മടങ്ങി എത്തുന്നു, യുണൈറ്റഡിന് തിരിച്ചടി ആയേക്കും

മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ആന്ദ്രേ ഒനാന കാമറൂൺ ദേശിയ ടീമിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും രാജ്യത്തിന് വേണ്ടി കളത്തിൽ ഇറങ്ങാനുള്ള തീരുമാനം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം അറിയിക്കുകയായിരുന്നു. “ജീവിതത്തിൽ എന്ന പോലെ ഫുട്ബാളിലും നിർണായകമായ തീരുമാനങ്ങൾ ചില സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ടതായുണ്ട്”, താരം കുറിപ്പിൽ പറഞ്ഞു. സമീപ കാലത്ത് ചില മോശം അനുഭവം ഉണ്ടായെങ്കിലും രാജ്യത്തോടുള്ള തന്റെ സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് പറഞ്ഞ ഒനാന, രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തന്റെ താല്പര്യത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഈ തീരുമാനം തന്റെ സ്വാപ്നം പൂർത്തീകരിക്കാൻ മാത്രം അല്ലെന്നും ടീമിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടി കൂടി ആണെന്നും താരം പറഞ്ഞു. നേരത്തെ ലോകകപ്പിനിടയിൽ കോച്ചുമായുണ്ടായ അഭിപ്രായ വ്യതുവസത്തോടെയാണ് ഒനാന ദേശിയ ടീം വിട്ടത്.

Onana
Credit: Twitter

എന്നാൽ ഒനാനയുടെ തീരുമാനം മാഞ്ചസ്റ്റർ യുനൈറ്റഡിന് ഒരു പക്ഷെ തിരിച്ചടി ആയേക്കാം. കാമറൂൺ ദേശിയ ടീമിലേക്ക് തിരിച്ചെത്തിയാൽ വരുന്ന “ആഫ്‌കോൺ” ൽ വല കക്കാൻ ഒനാന ജനുവരിയിൽ ടീം വിട്ടേക്കും. ജനുവരി 13 മുതൽ ഫെബ്രുവരി 11 വരെയാണ് ടൂർണമെന്റ് ദൈർഘ്യം. ഈ കാലയളവിൽ ചില നിർണായ മത്സരങ്ങൾ യുനൈറ്റഡ് കളത്തിൽ ഇറങ്ങേണ്ടതായുണ്ട്. ടോട്ടനം, ആസ്റ്റൻ വില്ല, വോൾവ്സ് തുടങ്ങിയ ടീമുകളുമായുള്ള ലീഗ് മത്സരങ്ങൾ ഈ ദിവസങ്ങളിലാണ്. കൂടാതെ എഫ്എ കപ്പ്, കോരബാവോ കപ്പ് മത്സരങ്ങളും ഈ സമയത്ത് തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ രണ്ടാം കീപ്പർ ആയി ടീമിൽ എത്തിച്ച ബയിന്റിറിനെ യുനൈറ്റഡ് ആശ്രയിക്കേണ്ടി വന്നേക്കും.

Exit mobile version