ആഞ്ചലോട്ടി ആഴ്സണൽ പരിശീലകനായേക്കും

- Advertisement -

നാപോളി പരിശീലക സ്ഥാനം നഷ്ടപ്പെട്ട കാർലോ ആഞ്ചലോട്ടിയെ പരിശീലകനായി എത്തിക്കാൻ ആഴ്സണൽ ശ്രമം. ഉനായ് എമിരെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇതുവരെ ആഴ്സണൽ പുതിയ സ്ഥിരം പരിശീലകനെ നിയമിച്ചിട്ടില്ല. ലുങ്ബെർഗാണ് ഇപ്പോൾ താൽക്കാലികമായി ആഴ്സണലിന്റെ പരിശീലകൻ. ആഞ്ചലോട്ടിയുമായി നേരത്തെ ആഴ്സണൽ ചർച്ച നടത്തിയിരുന്നു.

യുവന്റസ്, മിലാൻ, ചെൽസി, പി എസ് ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്, എന്നീ ക്ലബുകളുടെ പരിശീലകനായിട്ടുണ്ട് ആഞ്ചലോട്ടി. പ്രീമിയർ ലീഗിൽ ചെൽസിയുടെ കൂടെ പ്രീമിയർ ലീഗും, എഫ് എ കപ്പും, കമ്മ്യൂണിറ്റി ഷീൽഡും നേടിയിട്ടുള്ള പരിശീലകനാണ് ആഞ്ചലോട്ടി. ആഴ്സൻ വെങ്ങർ പോയതു മുതൽ കഷ്ടപ്പെടുന്ന ആഴ്സണലിനെ രക്ഷിക്കാൻ ആഞ്ചലോട്ടിക്ക് ആകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

Advertisement