Picsart 23 07 24 01 21 31 721

അമദ് ദിയാലോയുടെ പരിക്ക് സാരമുള്ളതല്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അമദ് ദിയാലോ ഉടൻ തന്നെ കളത്തിലേക്ക് തിരികെയെത്തും. കഴിഞ്ഞ ദിവസം ആഴ്സണലിന് എതിരായ മത്സരത്തിൽ കാലിനു പരിക്കേറ്റ താരം ദീർഘകാലം പുറത്തിരിക്കും എന്ന് ആശങ്കകൾ ഉണ്ടായിരുന്നു. എന്ന താരം തന്നെ ഇപ്പോൾ പരിക്കിനെ കുറിച്ച് അപ്ഡേറ്റ് തന്നു. പരിക്ക് തന്നെ പേടിപ്പിച്ചു എന്നും എന്നാൽ അശങ്ക വേണ്ട കാര്യം ഇല്ല എന്നും അത്ര സീരിയസ് അല്ല പരിക്ക് എന്നും അമദ് പറഞ്ഞു.

ഉടൻ തന്നെ താൻ തിരികെ വരുമെന്നും അമദ് സോഷ്യൽ മീഡിയയിൽ കുറിച്ചു‌. പ്രീസീസണിൽ നല്ല പ്രകടനം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അടുത്ത സീസൺ കളിക്കാം എന്ന പ്രതീക്ഷകയിൽ ആയിരുന്നു അമദ്. ആ സമയത്താണ് പരിക്ക് താരത്തിന് വില്ലനായത്. കഴിഞ്ഞ സീസണിൽ സണ്ടർലാൻഡിൽ ലോണിൽ കളിച്ച അമാദ് ദിയാലോ അവിടെ അത്ഭുതങ്ങൾ കാണിച്ചിരുന്നു. രണ്ട് വർഷം മുമ്പ് അറ്റലാന്റയിൽ നിന്ന് ആയിരുന്നു താരം യുണൈറ്റഡ് ക്ലബ്ബിൽ ചേർന്നത്.

Exit mobile version