അമദ് ദിയാലോയ്ക്ക് പരിക്ക് മാറി എത്തി

Img 20211006 013119

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ പരിക്ക് മാറി തിരികെ എത്തി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. മാച്ച് ഫിറ്റ്നെസിന് അടുത്തേക്ക് താരം എത്തുന്നു എന്ന് ക്ലബ് സൂചനകൾ നൽകു. നേരത്തെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പായിരുന്നു അമദിന് പരിശീലനത്തിനിടയിൽ പരിക്കേറ്റത്. അത് അമദിനെ ലോണിൽ അയക്കാനുള്ള യുണൈറ്റഡ് ശ്രമത്തിന് തിരിച്ചടി ആയിരുന്നു. ഇനി ജനുവരി വറെ താരം യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഉണ്ടാകും. ശേഷം ലോണിൽ പോകുന്നത് ആലോചിക്കും.

ഐവറി കോസ്റ്റിനൊപ്പം ഒളിമ്പിക്സ് കളിച്ച താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം കിട്ടുമോ എന്നത് സംശയമാണ്. സാഞ്ചോ, റൊണാൾഡോ എന്നിവർ എത്തിയതോടെ യുണൈറ്റഡ് അറ്റാക്കിൽ താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ താരത്തെ വെറുതെ ബെഞ്ചിൽ ഇരുത്താൻ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

Previous articleയൂറോ 2024ന്റെ ലോഗോ പുറത്തിറക്കി
Next article” ബാഴ്ലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ല “