അമദ് ദിയാലോ മാഞ്ചസ്റ്ററിൽ മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആകും എന്ന് ഫെർഡിനാൻഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗിന് വലിയ ഭാവി പ്രവചിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റിയോ ഫെർഡിനാൻഡ്. അറ്റലാന്റയിൽ നിന്ന് കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ എത്തിയ അമദ് യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്. ദിയാലോയുടെ പ്രകടനങ്ങൾ കണ്ടാൽ ഈ താരം ഒരു അത്ഭുതമായി മാറും എന്ന് മനസ്സിലാകും എന്ന് ഫെർഡിനാൻഡ് പറയുന്നു.

ദിയാലോയ്ക്ക് ഒപ്പം കളിച്ചവരും താരത്തെ അടുത്ത് അറിയുന്നവരും വലിയ പ്രതീക്ഷ തന്നെയാണ് താരത്തിൽ അർപ്പിക്കുന്നത്. റിയോ പറഞ്ഞു. തനിക്ക് ദിയാലോയുടെ മുകളിൽ സമ്മർദ്ദം കൂട്ടാൻ താല്പര്യമില്ല എന്നും എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ലോക ഫുട്ബോളിനെ കീഴ്പ്പെടുത്തുന്ന താരമായി അമദ് മാറും എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് റിയോ പറഞ്ഞു.

Exit mobile version