
ചെൽസി ഡിഫൻഡർ മാർകോസ് അലോൺസോയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക്. കഴിഞ്ഞ ആഴ്ച നടന്ന സൗതാമ്പ്ടണെതിരായ മത്സരത്തിൽ ഷെയിൻ ലോംഗിനെതിരെ നടത്തിയ ഫൗളിനാണ് അലോൺസോയ്ക്ക് സസ്പെൻഷൻ വിധിച്ചിരിക്കുന്നത്. താരം വിലക്കിനെതിരായി അപ്പീൽ ചെയ്തിരുന്നു എങ്കികും റെഗുലേറ്ററി കമ്മീഷൻ അത് നിരസിക്കുകയായിരുന്നു.
മത്സര സമയത്ത് റഫറി ആ ഫൗൾ കാണാതിരുന്നത് കൊണ്ട് പിച്ചിൽ അലോൺസോ നടപടികൾ ഒന്നും നേരിട്ടിരുന്നില്ല. വിലക്ക് വരുന്നതോടെ എഫ് എ കപ്പ് സെമിയിൽ സൗതാമ്പ്ടണെതിരായ മത്സരവും ഒപ്പം രണ്ട് നിർണായക പ്രീമിയർ ലീഗ് മത്സരങ്ങളും അലോൺസോയ്ക്ക് നഷ്ടമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial