
ചെൽസി ഡിഫൻഡർ മാർക്കോസ് ആലോൻസോയെ എഫ് എ 3 മത്സരങ്ങളിൽ നിന്ന് വിലക്കിയേക്കും. സൗത്താംപ്ടന് എതിരായ ലീഗ് മത്സരത്തിൽ ഷെയിൻ ലോങ്ങിനെ ചവിട്ടിയതിനാണ് താരത്തിന് നടപടി നേരിടേണ്ടി വരിക. ചുവപ്പ് കാർഡ് അർഹിച്ച താരത്തെ പക്ഷെ റഫറി മൈക്ക് ഡീൻ പുറത്താക്കിയിരുന്നില്ല. പക്ഷെ എഫ് എ യുടെ റിവ്യൂ വന്നതോടെയാണ് താരത്തിന് കുരുക്ക് വീണത്. താരത്തിനെതിരായ നടപടി നാളെയോ മാറ്റന്നാളോ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
വിലക്ക് നിലവിൽ വരുന്നതോടെ ചെൽസിയുടെ നിർണായക എഫ് എ കപ്പ് മത്സരത്തിന് താരത്തിന് കളിക്കാൻ ആവില്ല. കൂടാതെ ബേണ്‍ലിക്ക് എതിരെയും സ്വാൻസിക് എതിരെയുമുള്ള ലീഗ് മത്സരങ്ങളും താരത്തിന് നഷ്ടമാകും. ബുധനാഴ്ച വരെ വിശദീകരണം നൽകാൻ ആലോൻസോക്ക് അവസരം ഉണ്ടെങ്കിലും വിലക്ക് വരാതിരിക്കാനുള്ള സാധ്യത വിരളമാണ്. താരത്തിന് വിലക്ക് ലഭിക്കുകയാണെങ്കിൽ എമേഴ്സൻ പാൽമേരിക് അവസരം ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial