അലിസണും തിയാഗോയ്ക്കും പരിക്ക്, ആഴ്സണലിന് എതിരെ ഉണ്ടാകില്ല

Img 20200927 191731

ആഴ്സണലിന് എതിരായ വലിയ മത്സരത്തിന് മുമ്പ് ലിവർപൂളിന് തിരിച്ചടി. അവരുടെ ഫസ്റ്റ് ഇലവനിലെ പ്രധാന രണ്ട് താരങ്ങൾക്ക് പരിക്കേറ്റതായാണ് വാർത്തകൾ വരുന്നത്. രണ്ട് പേരും നാളെ നടക്കുന്ന ആഴ്സണലിന് എതിരായ മത്സരത്തിൽ നിന്ന് മാറിനിന്നേക്കും. പരിക്ക് സാരമുള്ളത് അല്ല എങ്കിലും ഇനി ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം മാത്രമെ ഇരുവരും ടീമിൽ എത്താൻ സാധ്യതയുള്ളൂ.

ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും അലിസണായിരുന്നു ലിവർപൂൾ വലകാത്തത്. അലിസന്റെ അഭാവത്തിൽ അഡ്രിയൻ ലിവർപൂളിന്റെ വലയ്ക്ക് മുന്നിൽ എത്തും. കഴിഞ്ഞ സീസണിൽ അഡ്രിയൻ ലീഗിൽ ഗോൾ കീപ്പറായ മത്സരത്തിൽ എല്ലാം ലിവർപൂൾ വിജയിച്ചിരുന്നു. തിയാഗോയുടെ പരിക്കും ലിവർപൂളിന് തലവേദനയാലും. അത്ര നല്ല ഫിറ്റ്നെസ് റെക്കോർഡ് ആയിരുന്നില്ല തിയാഗോയ്ക്ക് ബയേണിൽ ഉണ്ടായിരുന്നത്. താരം പെട്ടെന്ന് തന്നെ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കും എന്നാണ് ലിവർപൂൾ പ്രതീക്ഷിക്കുന്നത്‌

Previous articleമില്ലറിന് പകരം ജോസ് ബട്‍ലര്‍, ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്
Next articleഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയാത്തത് പാകിസ്ഥാൻ താരങ്ങൾക്ക് വമ്പൻ നഷ്ട്ടം : ഷാഹിദ് അഫ്രീദി