ഈജിപ്ത് ഡിഫൻഡർ അലി ഗബർ വെസ്റ്റ് ബ്രോമിൽ

ഈജിപ്ത് ദേശീയ ടീമിനായി ബൂട്ടുകെട്ടുന്ന ഡിഫൻഡർ അലി ഗബറിനെ വെസ്റ്റ് ബ്രോ സ്വന്തമാക്കി. സമാലെക് എഫ് സിയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് അലി വെസ്റ്റ് ബ്രോമിലേക്ക് എത്തുന്നത്. സീസണവസാനം ലോണവസാനിക്കുമ്പോൾ അലിയെ സ്ഥിരമായി വാങ്ങാനുള്ള അവസരവും വെസ്റ്റ് ബ്രോമിനുണ്ട്. ഇതു സംബന്ധിച്ച് ഇരുടീമുകളും തീരുമാനത്തിൽ എത്തിയിട്ടുണ്ട്.

ഈജിപ്ത് ടീമിനായി സെന്റർ ബാക്കിൽ അലിയോടൊപ്പം അണിനിരക്കുന്ന അഹമദ് ഹെഗാസിയെ സീസൺ തുടക്കത്തിൽ വെസ്റ്റ് ബ്രോം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version