Site icon Fanport

അലക്സ് ഫെർഗൂസൺ വീണ്ടും ഓൾഡ് ട്രാഫോർഡിൽ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഓൾഡ് ട്രാഫോർഡിൽ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വോൾവ്സും തമ്മിലുള്ള മത്സരം കാണാനാണ് ഫെർഗൂസൺ വീണ്ടും എത്തിയിരിക്കുന്നത്‌. മെയ് മാസത്തിൽ മസ്തിഷ്കത്തിലെ രക്തസ്രാവം കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന സർ അലക്സ് ഫെർഗൂസൺ ആ രോഗാവാസ്ഥ അതിജീവിച്ചാണ് വീണ്ടും അദ്ദേഹം ചരിത്രം കുറിച്ച ഓൾഡ് ട്രാഫോർഡിൽ എത്തുന്നത്.

നേരത്തെ ജൂലൈയിൽ സർ അലക്സ് വീഡിയോ സന്ദേശത്തിലൂടെ പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ സപ്പോർട്ട് ചെയ്യാൻ താൻ എത്തുമെന്നും പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇന്ന് യാഥാർത്ഥ്യം ആയത്. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പരിശീലകന്റെ തിരിച്ചുവർവ് ഫുട്ബോൾ ലോകത്തിന് സന്തോഷം തരുന്ന വാർത്ത തന്നെയാണ്.

Exit mobile version