വെസ്റ്റ് ബ്രോമിനെ ഇനി അലൻ പാർഡ്യു പരിശീലിപ്പിക്കും

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമിച് ആൽബിയൻ അവരുടെ പുതിയ പരിശീലകനായി അലൻ പാർഡ്യുവിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ടോണി പ്യുലിസിന്റെ പകരകാരനായാണ് അലൻ പാർഡ്യു പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ 16 ആം സ്ഥാനത്താണ്‌ വെസ്റ്റ് ബ്രോം. പാർഡ്യു മുൻപ് ന്യൂ കാസിൽ, വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.

അവസാന 21 മത്സരങ്ങളിൽ 2 എന്നതിൽ മാത്രം ജയിക്കാൻ സാധിച്ച പ്യുലിസിനെ വെസ്റ്റ് ബ്രോം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്താക്കിയത്. താൽക്കാലിക പരിശീലകന്റെ കീഴിൽ രണ്ടു മത്സരങ്ങൾ കളിച്ച വെസ്റ്റ് ബ്രോം അതിൽ രണ്ടിലും സമനില നേടിയിരുന്നു. വെസ്റ്റ് ബ്രോം പരിശീലകൻ എന്ന നിലയിൽ മുൻ ടീം ക്രിസ്റ്റൽ പാലസിന് എതിരെയാവും പാർഡ്യുവിനെ ആദ്യ മത്സരം. ന്യൂ കാസിലിൽ തന്റെ കീഴിൽ പ്രവർത്തിച്ച ജോണ് കാർവറിനെയും പാർഡ്യു വെസ്റ്റ് ബ്രോമിൽ തന്റെ അസിസ്റ്റന്റ് ആയി നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റിന് ശേഷം ഒരു ലീഗ് മത്സരം പോലും ജയിക്കാത്ത ടീമിനെ മടക്കി കൊണ്ടു വരിക എന്ന വലിയ ദൗത്യമാണ് പാർഡ്യുവിന് നേരിടാനുള്ളത്.

2016 ഡിസംബറിൽ പാലസിൽ നിന്ന് പുറത്താക്കപ്പെട്ട പാർഡ്യു രണ്ടു സീസണുകൾക്ക് മുൻപ് അവരെ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത് എത്തിച്ചിരുന്നു. ന്യൂ കാസിൽ പരിശീലകൻ എന്ന നിലയിൽ ക്ലബ്ബിനെ യൂറോപ്പ ലീഗ് യോഗ്യത നേടികൊടുക്കാനും പാർഡ്യുവിന് സാധിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement