Site icon Fanport

നാലു മത്സരങ്ങളിൽ ഏഴു ഗോളടിച്ച അഗ്വേറോ പ്രീമിയർ ലീഗിലെ താരം

പ്രീമിയർ ലീഗിലെ ഫെബ്രുവരി മാസത്തെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ കുൻ അഗ്വേറോ തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിക്കായി ഈ കഴിഞ്ഞ മാസത്തിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് താരത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ നാലു മത്സരങ്ങൾ കളിച്ച അഗ്വേറോ ഏഴു ഗോളുകളാണ് നേടിയത്.

ആഴ്സണലിനെതിരെയും ചെൽസിക്ക് എതിരെയും ഹാട്രിക്ക് നേടാനും കഴിഞ്ഞ മാസം അഗ്വേറോയ്ക്ക് ആയി. അഗ്വേറോയുടെ ആറാം പ്ലയർ ഓഫ് ദി മന്ത് പുരസ്കാരമാണിത്. ആറിൽ കൂടുതൽ പ്രീമിയർ കീഗ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ആരും നേടിയിട്ടില്ല.

Exit mobile version