അഗ്വേറോ ഒരു മാസം ഉണ്ടാകില്ല

Img 20201027 012340
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ ഒരു മാസം വരെ പുറത്ത് ഇരിക്കും എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ഹാം സ്ട്രിങ് ഇഞ്ച്വറി ആണെന്നും 15 ദിവസം മുതൽ 30 ദിവസം വരെ വേണ്ടി വരും ഫിറ്റ്നെസ് വീണ്ടെടുക്കാൻ എന്ന് ഗ്വാർഡിയോള പറഞ്ഞു. അഗ്വേറോയെ പരിക്ക് മാറി എന്ന് ഉറപ്പാക്കിയ ശേഷമാണ് ഇറക്കിയത് എന്നും തനിക്കും ക്ലബിനും തെറ്റ് പറ്റിയിട്ടില്ല എന്നും പെപ് പറഞ്ഞു.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി ആയിരുന്നു അഗ്വേറോക്ക് പരിക്കേറ്റത്. നീണ്ട കാലമായി പരിക്കേറ്റ് പുറത്തായിരുന്ന അഗ്വേറോ പരിക്ക് ഭേദമായി കഴിഞ്ഞ ആഴ്ച മാത്രമാണ് കളത്തിൽ എത്തിയത്. ഇതിനു പിന്നാലെയാണ് പുതിയ പരിക്ക് വില്ലനായി എത്തിയത്. മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തോളം അഗ്വേറോ നേരത്തെ പുറത്തായിരുന്നു. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം അടുത്ത ആഴ്ചത്തെ ലിവർപൂളിനെതിരായ മത്സരം എന്നിങ്ങനെ വലിയ മത്സരങ്ങൾ ഒക്കെ അഗ്വേറോയ്ക്ക് നഷ്ടമാകും.

Advertisement