കുൻ ഹാട്രിക്ക് അഗ്വേറോ!!! ഹാട്രിക്കിൽ പ്രീമിയർ ലീഗ് റെക്കോർഡ് ഇട്ട് അർജന്റീനിയൻ!!!

അഗ്വേറോ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എന്ന് പറയാം. ഇന്ന് തുടർച്ചയായ രണ്ടാം ഹാട്രിക്കോടെ അഗ്വേറോ പ്രീമിയർ ലീഗിൽ ഹാട്രിക്കിൽ റെക്കോർഡ് ഇട്ടു. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ആഴ്ച ആഴ്സണലിനെ തകർത്തപ്പോൾ മൂന്നു ഗോളുകളും അഗ്വേറോയുടെ വകയായിരുന്നു. ഇന്ന് ചെൽസിക്ക് എതിരെയും മൂന്ന് ഗോളുകൾ നേടിയതോടെ അഗ്വേറോയ്ക്ക് പ്രീമിയർ ലീഗിൽ പതിനൊന്ന് ഹാട്രിക്ക് ആയി.

പ്രീമിയർ ലീഗിലെ ഹാട്രിക്ക് റെക്കോർഡിനൊപ്പം ഇതോടെ അഗ്വേറോ എത്തി. 11 ഹാട്രിക്കുകൾ നേടിയ ഫുട്ബോൾ ഇതിഹാസം അലൻ ഷിയറനൊപ്പം ആണ് അഗ്വേറോ എത്തിയത്. ഇന്നത്തെ ഹാട്രിക്ക് മറ്റൊരു ലിസ്റ്റിലും അഗ്വേറോയെ എത്തിച്ചു. തുടർച്ചയായ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന അഞ്ചാം താരമായും അഗ്വേറോ ഇതോടെ മാറി.

പ്രീമിയർ ലീഗ് ഹാട്രിക്കുകൾ;

അലൻ ഷിയറർ – 11
കുൻ അഗ്വേറോ – 11
റോബി ഫ്ലവർ – 9
ഹാരി കെയ്ൻ, ഓവൻ, ഹെൻറി – 8