
- Advertisement -
മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ അഗ്വേറോ സിറ്റിയിലെ ഇതിഹാസം ആണെങ്കിലും ഈ സീസണിൽ പരിക്കും ഫോം ഔട്ടും കാരണം അധിക അവസരങ്ങൾ ലഭിച്ചിട്ടില്ല. സിറ്റി ഒരു സ്ട്രൈക്കറും ഇല്ലാതെ തന്നെ മികച്ച പ്രകടനം നടത്തുന്നുമുണ്ട്. അഗ്വേറോ സിറ്റിയുടെ ഇതിഹാസം ആണെങ്കിലും അതുകൊണ്ട് ഒന്നും കാര്യമില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നു. സിറ്റിയിൽ ആരാണോ കളിക്കുന്നത് അവർ കളിക്കാൻ അർഹിക്കുന്നവർ ആയിരിക്കും എന്ന് പെപ് പറഞ്ഞു.
അത് അഗ്വേറോയ്ക്ക് തന്നെ അറിയാം. അർഹിക്കുന്നവർക്ക് സിറ്റിയിൽ അവസരം കിട്ടും. അവർക്കെ കിട്ടുകയുള്ളൂ. പെപ് പറയുന്നു. രണ്ട് മണിക്കൂറ് മുമ്പ് ചെയ്തത് വരെ താൻ നോക്കില്ല. അത് കഴിഞ്ഞതാണ്. ഇത് താൻ സിറ്റിയിൽ വന്ന കാലം മുതൽ പറയുന്നതാണ്. അത് അഗ്വേറോയ്ക്കും അറിയാം എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.
Advertisement